• Chennamangallur Mukkam, Calicut, Kerala

ഇസ്‌ലാഹിയ കൾച്ചറൽ ഫോറം ഉദ്ഘാടനം ചെയ്തു
ചേന്ദമംഗല്ലൂർ : ഇസ്‌ലാഹിയ കോളേജിലെ കലാ സാംസ്‌കാരിക വേദി ഇസ്‌ലാഹിയ കൾച്ചറൽ ഫോറം അവതാരകനും ചലച്ചിത്ര അഭിനയതാവുമായ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പി അബ്ദുൽ ഹഖ് അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ സുബൈദ കെ, എം റഹ്മത്തുള്ള, സീന ഷിനോജ്, ആശിഫ കെ പി, ഇ എൻ അബ്ദുൽ റസാഖ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിയ ജമീല സ്വാഗതവും ഷാനിദ് പി പി ഖിറാഅത്തും ന ടത്തി. നവാഗതർക്ക് സ്വാഗതം ആശംസിച്ചുകൊണ്ടുള്ള പരിപാടിയിൽ ഡോ. അബ്ദുൽ റഹീം പി ഇസഡ്, മുഹമ്മദ് യാസീൻ, മുഹമ്മദ് ഇഷാൻ, അസ്‌ന കായംകുളം എന്നിവർ ഗാനങ്ങൾ ആലപിച്ചു.