പി.അബ്ദുൽ ഹഖ് ചേന്ദമംഗലൂർ ഇസ്‌ലാഹിയാ കോളേജ് പ്രിൻസിപ്പാൾ : മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കേരളത്തിനു നടാടെ പരിചയപ്പെടുത്തി കൊടുത്ത ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പി.അബ്ദുൽ ഹഖ് ചുമതലയേറ്റു . ഇസ്ലാഹിയാ കോളജിൽ നിന്ന് ഉന്നത മാർക്കോടെ ബിരുദം നേടിയ അബ്ദുൽഹഖ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ബി എഡ് പൂർത്തിയാക്കിയ ശേഷം ഇസ് ലാഹിയ കോളജിൽ ചുരുങ്ങിയ കാലം ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ചേന്ദമംഗല്ലൂർ ഹൈസ്ക്കൂളിലും യു.എ.ഇ ഇന്ത്യൻ സ്ക്കൂളിലും അധ്യാപകനായിരുന്ന അബ്ദുൽ ഹഖ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സെക്ഷൻ ഓഫിസറായിരിക്കെയാണ് വിരമിച്ചത്. അഡ്മിനിസ്ട്രേഷൻ രംഗത്തും അധ്യാപന മേഖലിയിലും വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുൽ ഹഖ് മികച്ച സംഘാടകനും അകാഡമിഷ്യനും കൂടിയാണ്.നിരവധി വിദ്യാഭ്യാസ സംരഭങ്ങളുമായി സഹകരിച്ചു വരുന്നു. കൊടിയത്തൂർ സ്വദേശിയാണ്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രീയവും കാലികവുമായ മത-ഭൗതിക വിദ്യാഭ്യാസത്തിൻ്റെ ഹബ്ബാക്കി ഇസ്ലാഹിയയെ പരിവർത്തിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് അബ്ദുൽഹഖ് പറഞ്ഞു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും കരുത്തോടെയും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ ഇസ് ലാഹിയ വഹിച്ച പങ്ക് തുല്യതയില്ലാത്തതാണെന്നും ആയിരക്കണക്കിനു വരുന്ന അലുംനി ഇതിൻ്റെ സാക്ഷ്യമാണന്നും അദ്ദേഹം പറഞ്ഞു.